എസ്.പി ചൈത്രാ തെരേസാ ജോണിനെ ആര്‍ ശ്രീലേഖയാക്കി,ഫേസ്ബുക്കില്‍ വ്യാജ പ്രൊഫെല്‍

0
57

എസ്.പി ചൈത്രാ തെരേസാ ജോണിന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫെല്‍. എസ്പിയുടെ കുടുംബ ചിത്രങ്ങള്‍ വരെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈല്‍ തയാറാക്കിയിരിക്കുന്നത്.റെയില്‍വേ എസ്പിയായ ചൈത്ര തെരേസ ജോണിന്റെ വ്യാജ പ്രൊഫൈലില്‍ ആര്‍ ശ്രീലേഖ ഐപിഎസിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് കോഴിക്കോട് സൈബര്‍ സെല്ലിന് എസ്പി ചൈത്ര തെരേസ ജോണ്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രൊഫൈല്‍ ഇപ്പോഴും സജീവമാണെന്നാണ് കണ്ടെത്തല്‍.

ആര്‍ ശ്രീലേഖയുടെ പേരും ചൈത്രയുടെ ഫോട്ടോയും ഉപയോഗിച്ചുള്ള പ്രൊഫൈലില്‍ 3500 ലധികം മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് ഉപയോഗിച്ച് പണം തട്ടുന്ന സംഘം ഫേസ്ബുക്കില്‍ വീണ്ടും സജീവമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply