ഐ പി എൽ ലേലം : കോടി കിലുക്കത്തിൽ ക്രിസ് മോറിസ്

0
47

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന വിശേഷണം ഇനി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന് സ്വന്തം. 16.25 കോടി മുടക്കി റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് ക്രിസ് മോറീസിനെ ടീമിലെത്തിച്ചത്.

ഇതിനു മുമ്പ് ഡല്‍ഹി ടീം ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന് 16 കോടി മുടക്കിയാതാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ്. വിദേശ താരത്തിന്‍െ്‌ളറ പേരിലുള്ള റെക്കോര്‍ഡ് പാറ്റ് കമ്മിന്‍സിനായിരുന്നു. കഴിഞ്ഞ സീസണില്‍ 15.5 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓസീസ് താരം പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിച്ചത്.

ഇതുവരെ 70 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ക്രിസ് മോറിസ് 157.87 സ്‌ട്രൈക്ക് റേറ്റില്‍ 551 റണ്‍സ് ടേനിയിട്ടുണ്ട്. 80 വിക്കറ്റും ഐപിഎല്‍ സമ്പാദ്യമാണ്.

Leave a Reply