സദാനന്ദന്റെ സമയം ! ; രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ടിക്കറ്റെടുത്തു, ഉച്ചയ്ക്ക് 12 കോടി അടിച്ചു

0
358

കോട്ടയം: രാവിലെ ഇറച്ചിവാങ്ങാന്‍ പോയപ്പോഴാണ് സദാനന്ദന്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. ഉച്ചയ്ക്ക് 12 മണിക്ക് ആ ടിക്കറ്റിന് 12 കോടി അടിച്ചു! സദാനന്ദന്റെ സമയം തെളിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു.  ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്‍)ആണ്. XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. 50 വര്‍ഷത്തിലേറെയായി പെയിന്റിങ് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് സദന്‍. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം. ഈറനണിഞ്ഞ കണ്ണുകളോടെ സദന്‍ പറയുന്നു.

രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേര്‍ക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേര്‍ക്ക്). കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറീസ് എജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.
 

Leave a Reply