Pravasimalayaly

പള്ളികള്‍ സംഘര്‍ഷകേന്ദ്രമാകുന്നോ പള്ളിളില്‍ തിരികെ പ്രവേശിക്കാന്‍ യാക്കോബായ സഭ

തിരുവനന്തപുരം:കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ കയറുമെന്ന് യാക്കോബായ സഭ. പുത്തന്‍ കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭയുടെ യോഗത്തിലാണ് ഈ തീരുമാനം. പള്ളി പിടിത്തവും ഇറക്കിവിടലും തിരികെപ്പിടിക്കലും ഇതോടെ വീണ്ടും സംസ്ഥാനത്ത് ക്രമസമാധാ പ്രശനങ്ങളാകും.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള 52 പള്ളികളാണ് ഇതുവരെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയിട്ടുള്ളത്. ഈ പള്ളികളില്‍ തിരികെ കയറും. പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയാലും ഇവിടെ നിന്ന് യാക്കോബായ സഭ വിശ്വാസികളെ പുറത്താക്കരുതെന്ന് വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും യാക്കോബായ സഭാ പ്രതിനിധികള്‍ പറയുന്നു.
മറ്റന്നാള്‍ മുതല്‍ വിധി നടപ്പാക്കിയ പള്ളികള്‍ക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനും യാക്കോബായ സഭ തീരുമാനിച്ചു.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോതമംഗലത്ത് അടക്കം ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വിധി നടപ്പാക്കാത്തതിന് എതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നടക്കം സര്‍ക്കാരിനും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

Exit mobile version