പാസ്റ്റർ തോമസ് ജോൺ സഭാ രാഷ്ട്രീയത്തിന്റെ ഇരയോ? പാസ്റ്റർ തോമസ് ജോണിനെതിരെ നടന്ന ആരോപണങ്ങളിലൂടെ ഒരു അന്വേഷണം

0
339
പാസ്റ്റർ തോമസ് ജോൺ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയായിരുന്നു പ്രശസ്ത പെന്തകോസ്ത് ദൈവ സഭ ആയ ചർച്ച് ഓഫ് ഗോഡിലെ സുവിശേഷകനും കോട്ടയം പാക്കിൽ സ്‌ഥിതി ചെയ്യുന്ന ഫെയ്ത് ബൈബിൾ തിയൊലോജിക്കൽ കോളേജ് പ്രിൻസിപ്പലുമായ പാസ്റ്റർ തോമസ് ജോണിനെതിരെ വന്ന വിവാദപരമായ ചാറ്റും തുടർന്നുണ്ടായ സംഭവങ്ങളും.

ഇന്ത്യ പൂർണ്ണ ദൈവ സഭയിൽ കഴിഞ്ഞ മുപ്പത് വർഷമായി പത്തോളം സഭകളിൽ ശുശ്രൂഷ ചെയ്യുകയും ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ബൈബിൾ ഡിഗ്രികൾ നേടുകയും സൺ‌ഡേ സ്കൂൾ ഡയരക്ടർ, ബൈബിൾ സ്കൂൾ പ്രിൻസിപ്പൽ, വേദ അധ്യാപകൻ, കൺവൻഷൻ പ്രാസംഗികൻ എന്ന നിലയിൽ അറിയപ്പെടുകയും പരിചയ സമ്പന്നത നേടുകയും ചെയ്ത ആൾ എന്ന നിലയിൽ ആഴ്ചകൾക് മുൻപ് നടന്ന ഈ സംഭവങ്ങളുടെ നിലവിലെ സ്‌ഥിതി അന്വേഷണമാക്കേണ്ടതുണ്ട്.

കോട്ടയം ആസ്‌ഥനമാക്കി പ്രവർത്തിയ്ക്കുന്ന ചർച്ച്‌ ഓഫ് ഗോഡിന്റെ ഓവർസിയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വിഭാഗിയതയുടെയും സഭാ രാഷ്ട്രീയത്തിന്റെയും തുടർഭാഗമായി വന്ന പ്രതികാരമാണ് ഇത്തരമൊരു സംഭവത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചനകൾ. കഴിഞ്ഞ ഓവർസിയർ തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഓവർസിയറിന് വേണ്ടി ഇലക്ഷൻ ക്യാമ്പയിൻ നയിച്ച ആളായിരുന്നു പാസ്റ്റർ തോമസ് ജോൺ. പരിചയ സമ്പന്നതയുടെയും യോഗ്യതയുടെയും അടിസ്‌ഥാനത്തിൽ ഭാവിയിൽ സഭയുടെ ഭരണ സാരഥിയായി എത്തുവാൻ സാധ്യതയുള്ള ആൾ കൂടിയാണ് പാസ്റ്റർ തോമസ് ജോൺ.

ഇതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പിന് ശേഷം പരാജിതരായവർ കോട്ടയം പള്ളത്തിന് സമീപമുള്ള പള്ളിയിലെ രണ്ട് പാസ്റ്റർമാരെ കയ്യേറ്റം ചെയ്തത് വലിയ വാർത്ത ആയിരുന്നു. അതിന്റെ തുടർമാനമായി നടന്ന ഗൂഡാലോചനയുടെ ഭാഗം കൂടിയാണി സംഭവം

ഭരണപക്ഷത്തെ ഏതു വിധേനയെയും അട്ടിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെ പാസ്റ്റർ തോമസ് ജോണിനെതിരെ നടന്ന ഗൂഡാലോചനയാണ് ഇതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കേസിൽ ഉൾപ്പെട്ടതായ സ്ത്രീ കോട്ടയം സൈബർ സെല്ലിൽ എത്തി അവർക്ക് എഴുത്തും വായനയും അറിയില്ലെന്നും രണ്ട് മൂന്ന് പേർ കൂടി എഴുതി നൽകിയ പേപ്പറിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പാസ്റ്റർ തോമസ് ജോണിനെ വ്യക്തിപരമായി കാണുകയോ അറിയുകയോ ഇല്ല എന്ന് പറഞ്ഞ് കേസ് പിൻവലിച്ചുവെന്നും ” പറഞ്ഞു. 24-05-2021 ൽ നൽകിയ ഈ കേസ് നമ്പർ 66548/2021 എന്ന കേസ് ക്ലോസ് ചെയ്തതായി കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്.

സ്ത്രീ നൽകിയ പരാതിയുടെ രസീത്

തനിക്കെതിരെ വസ്തുത വിരുദ്ധമായ നിരവധി ആരോപണങ്ങൾ വന്നപ്പോൾ തന്നെ പാസ്റ്റർ തോമസ് ജോൺ കോട്ടയം എസ് പി യ്ക്ക് 18-05-2021 ന് മുൻകൂട്ടി തന്നെ പരാതി നൽകിയിരുന്നു

.സഭയ്ക്ക് അകത്തും പുറത്തും ഉള്ളവർ ഒരുമിച്ചു കൂടി ഉണ്ടാക്കിയ ഗൂഡാലോചനകൾ ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലും നീതി ന്യായ വ്യവസ്ഥയിലും വിശ്വാസം ഉണ്ടെന്നും നിയമപരമായി മുൻപോട്ട് പോകുമെന്നും പാസ്റ്റർ പറഞ്ഞു. സഭയിലെ ആത്മീയതയ്ക്കുമപ്പുറം രാഷ്ട്രീയം മുൻപിലെത്തുമ്പോൾ അതിന്റെ ഇരകൾ ഉണ്ടാകുമെന്ന് നാം കരുതേണ്ടതാണ്.

Leave a Reply