എല്‍എല്‍ബി പരീക്ഷയില്‍ സിഐ കോപ്പിയടിച്ചു; ഡിജിപി നടപടിയെടുക്കും

0
379

ലോ അക്കാദമി ലോ കോളജില്‍ എല്‍എല്‍ബി പരീക്ഷ എഴുതുന്നതിനിടെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ചെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്പെക്ടര്‍ ആദര്‍ശ് കോപ്പിയടിച്ചതായി ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി.

ലോ അക്കാദമിയിലെ ഇവനിങ് കോഴ്സ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണു സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്. ലോ അക്കാദമിയും പരീക്ഷാ സ്‌ക്വാഡും കോപ്പിയടി സ്ഥിരീകരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍സ്പെക്ടര്‍ ആദര്‍ശിനെതിരെ ഡിജിപി നടപടിയെടുക്കും.

പബ്ലിക് ഇന്റര്‍നാഷനല്‍ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിടെയായിരുന്നു സ്‌ക്വാഡ് എത്തിയത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഹാളുകളില്‍നിന്നാണ് നാലു പേര്‍ പിടിയിലായത്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച ബുക്കും കണ്ടെടുത്തു.

Leave a Reply