Friday, November 22, 2024
HomeNewsKeralaപൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും


പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.

റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്ര സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്ന് നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്‌.

മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും. ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനം ആണ് നിയമം എന്നും ഹർജിക്കാർ ആരോപിക്കുന്നു. മുസ്ലിം ലീഗിന്റേതിന് പുറമെ, രമേശ് ചെന്നിത്തല, ജയറാം രമേശ്, മെഹുവ മൊയ്ത്ര, ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക്ക് യുവ ജനതാദൾ നൽകിയത് ഉൾപ്പടെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments