കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം’; ഹിതപരിശോധന പൂര്‍ത്തിയായി

0
324

കൊച്ചി: കെഎസ്ഇബിയില്‍ നടന്ന ഹിതപരിശോധനയില്‍ അംഗീകാരം സിഐടിയു യൂണിയന് മാത്രം. മത്സരിച്ച മറ്റ് ആറ് യൂണിയനുകള്‍ക്കും അംഗീകാരം കിട്ടാനാവശ്യമായ 15 ശതമാനം വോട്ട് നേടാനായില്ല. വന്‍ വിജയമാണ് ഹിതപരിശോധനയില്‍ വര്‍ക്കേസ് അസോസിയേഷന്‍ സിഐടിയു സ്വന്തമാക്കിയത്. 53 ശതമാനത്തില്‍ അധികം വോട്ട് സിഐടിയു നേടി.

ഇതോടെ കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രമായിരിക്കും. ഐഎന്‍ടിയുസി അടക്കം ഏഴ് യൂണിയനുകള്‍ മത്സരിച്ചതില്‍ സിഐടിയുവിന് മാത്രമാണ് അംഗീകാരം. എഐടിയുസിയുടെ അംഗീകാരം നഷ്ടമായി. ഇതിന് മുമ്പ് 2015 ലാണ് ഹിത പരിശോധന നടന്നത്. സിഐടിയു, യുഡിഎഫ് സംഘടനകളുടെ മുന്നണി, ഏഐടിയുസി യൂണിയനുകളാണ് അന്ന് അംഗീകാരം നേടിയത്.

Leave a Reply