ബംഗാള്‍ മോഡല്‍ വോട്ടുചോര്‍ച്ച
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബിഎംഎസിനെ ഔദ്യോഗീക യൂണിയനായി വളര്‍ത്താന്‍ സിഐടിയു തന്നെ കൈത്താങ്ങ് ആവുകയാണോ എന്ന ചോദ്യം ഉയരുന്നു. കെഎസ്ആര്‍ടിസി റഫറണ്ടത്തിലെ കണക്കുകള്‍ ഇത് വെളിപ്പെടുത്തുന്നു. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിലേക്ക് ബിഎംഎസിന്റെ ശക്തമായ കടന്നുവരവെന്നതും ഏറെ ശ്രദ്ധേയമാണ്. ബംഗാള്‍ മോഡല്‍ വോട്ടു ചോര്‍ച്ച സിപിഎമ്മിനു കേരളത്തിലുമുണ്ടാവുന്നു. . കഴിഞ്ഞ ദിവസം നടന്ന കെഎസ്ആര്‍ടിസി റഫറണ്ടത്തിലാണ് സിപിഎമ്മിന്റെ ട്രേഡ് യൂണിയന്റെ വോട്ടുബാങ്കില്‍ വന്‍ തകര്‍ച്ച ഉണ്ടാവുകയും ആ വോട്ട് മുഴുവനായി ബിഎംഎസിന്റെ പക്കലേക്ക് എത്തിച്ചേര്‍ന്നതും. കെഎസ്ആര്‍ടിസി റഫറണ്ടത്തില്‍ ആദ്യമായാണ് ബിഎംഎസ് യൂണിയനു അംഗീകാരം ലഭിക്കുന്നത്. അതിനു കാരണമായത് സിഐടിയുവിന്റെ വോട്ടുചോര്‍ച്ചയെന്നതാണ് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 13.26 ശതമാനം വോട്ടാണ് സിഐടിയു യൂണിയനു കെഎസ്ആര്‍ടിസിയില്‍ നഷ്ടമായത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വോട്ടു കൂടുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപി സ്വന്തമാക്കി എന്നു പറയുന്നവര്‍ ഈ വോട്ടുചോര്‍ച്ചയ്ത്ത് എന്തു മറുപടി നല്കും. കഴിഞ്ഞ തവണ നടന്ന റഫറണ്ടത്തില്‍ 48 ശതമാനത്തിലധികം വോട്ടു സ്വന്തമാക്കിയ സ്ഥലത്ത് ഇക്കുറി അത് 35.24 ആയി ചുരുങ്ങി. കഴിഞ്ഞ തവണ 10 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസിന് 18.26 വോട്ട് ലഭിച്ചു. ആരുടെ വോട്ടാണ് ബിഎംഎസിനു ലഭിച്ചതെന്നു ഇതില്‍ നിന്നു വ്യക്തമാക്കുന്നു. ബിഎംഎസ് ശക്തമായി കടന്നുവന്നപ്പോഴും കോണ്‍ഗ്രസിന്റെ യൂണിയനായ ടിഡിഎഫ് 23 ശതമാനം വോട്ടു നേടി. ആദ്യ യൂണിയനായ എഐടിയുസിക്ക് റഫറണ്ടത്തില്‍ പിടിച്ചുനില്ക്കാന്‍ പോലും കഴിഞ്ഞുമില്ല