Monday, November 18, 2024
HomeNewsസിവിൽ സപ്ലൈസ് വകുപ്പ് സ്വന്തം നിലയ്ക്ക് ഗോഡൗണുകൾ നിർമ്മിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ

സിവിൽ സപ്ലൈസ് വകുപ്പ് സ്വന്തം നിലയ്ക്ക് ഗോഡൗണുകൾ നിർമ്മിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: സ്വകാര്യ ഗോഡൗണുകളെ ഒഴിവാക്കി സിവിൽ സപ്ലൈസ് വകുപ്പ് സ്വന്തം നിലയ്ക്ക് ഗോഡൗണുകൾ നിർമ്മിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി അസൂത്രണ വകുപ്പിന് കൈമാറി. റേഷൻ ധാന്യം കരിഞ്ചന്തയിലേക്ക് ചോർത്തുന്നത് നവംബർ ഒന്നോടെ പൂർണമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം പത്രപ്രവർത്തക യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

                 കരിഞ്ചന്തയിലേക്ക് റേഷൻ ധാന്യം എത്തുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ താലൂക്കിലേയും നിലവിലെ ഗോഡൗണുകളുടെ പ്രവർത്തനം ശാസ്ത്രീയ രീതിയിലാക്കും. കാമറാ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. റേഷൻ കടകളിലേക്ക് സാധനം എത്തിക്കുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തും. എല്ലാം നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂമും ഉണ്ടാകും.

              റേഷൻ വ്യാപാരികൾക്കുള്ള ക്ഷേമപദ്ധതി തുക നൽകാൻ 5 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ നടപടികളായി. വ്യാപാരികൾ മരണമടഞ്ഞാൽ കുടുംബത്തിന് ഇപ്പോൾ ലഭിക്കുന്ന ധനസഹായം 40,000 രൂപയാണ്. പുതിയ ക്ഷേമ പദ്ധതി നിലവിൽ വരുമ്പോൾ അത് 2 ലക്ഷം ആയി ഉയരും.

              സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്കു ഇനി കമ്മിഷൻ നൽകാൻ സർക്കാരിനു സാമ്പത്തികസ്ഥിതിയില്ലെന്നു മന്ത്രി പറഞ്ഞു. കമ്മിഷൻ കുടിശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു റേഷൻ വ്യാപാരികളുടെ സംഘടന പ്രഖ്യാപിച്ച സമരത്തിൽ നിന്നു പിന്മാറണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. കിറ്റ് വിതരണം ചെയ്യുന്നതു ജനങ്ങൾ സംഭാവനയായി നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ്. അത് റേഷൻ വ്യാപാരികൾ ഉൾക്കൊണ്ട് കിറ്റ് വിതരണം സേവനമായി കാണണം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments