Monday, November 18, 2024
HomeNewsKeralaമാലിന്യപ്ലാന്റിന് എതിരെ ആവിക്കലിൽ ഹർത്താൽ; പൊലീസിന് നേരെ കല്ലേറ്, സംഘർഷം

മാലിന്യപ്ലാന്റിന് എതിരെ ആവിക്കലിൽ ഹർത്താൽ; പൊലീസിന് നേരെ കല്ലേറ്, സംഘർഷം

കോഴിക്കോട് ആവിക്കലിൽ മലിനജല പ്ലാന്റിന് എതിരെ നടത്തുന്ന ഹർത്താലിനിടെയിൽ സംഘർഷം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും ലാത്തി ചാർജിൽ കലാശിക്കുകയും ചെയ്തു.

സമരക്കാർ ബാരിക്കേഡ് തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രദേശത്ത് നിലവിൽ സംഘർഷാവസ്ഥ തുടരുകയാണ്. ജനവാസമേഖലയിൽ മലിനജല പ്ലാന്റ് നിർമ്മിക്കുന്നതിരെയാണ് ഹർത്താൽ. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചത്.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. മലിന ജലപ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് നടന്നത്.

ദിവസങ്ങളായി തുടരുമ്പോഴും മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments