Friday, July 5, 2024
HomeNewsKeralaസിപിഐയിൽ ചേരിമാറ്റം; കാനം രാജേന്ദ്രൻറെ നിലപാടിന് പിന്തുണയുമായി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

സിപിഐയിൽ ചേരിമാറ്റം; കാനം രാജേന്ദ്രൻറെ നിലപാടിന് പിന്തുണയുമായി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

സിപിഐയിൽ ചേരിമാറ്റം. ഔദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളിൽ നീക്കം നടത്തിയിരുന്ന കെ.ഇ. ഇസ്മയിൽ പക്ഷത്ത് വിള്ളൽ വീഴ്ത്തി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പമെത്തി. പ്രായപരിധി നിർബന്ധമാക്കുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കു കാനത്തിനു വേണ്ടി സംസ്ഥാന കൗൺസിലിൽ മറുപടി പറഞ്ഞാണു പ്രകാശ് ബാബുവിൻറെ ചേരിമാറ്റം. 

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയാറാക്കാൻ ചേർന്ന സംസ്ഥാന കൗൺസിലിലാണു പ്രകാശ് ബാബു കാനം പക്ഷത്തേക്ക് എത്തിയത്. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങൾ മാത്രം അവശേഷിക്കെയാണു സിപിഐയിലെ ചേരിമാറ്റം. 

ഇസ്മയിലിന് ഒപ്പമുള്ള കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം സംസ്ഥാന കൗൺസിലിൽ ഉയർത്തിയത്. പ്രായപരിധി കർശനമാക്കുന്നതു കാനത്തിൻറെ താല്പര്യമാണെന്ന് ലക്ഷ്യം വച്ചായിരുന്നു വിമർശനം. വിമർശനത്തിനു മറുപടി പറയേണ്ട കാനം രാജേന്ദ്രൻ മൗനം പാലിച്ചു. എന്നാൽ പ്രകാശ് ബാബു കാനത്തിനു വേണ്ടി മറുപടി പറഞ്ഞു. പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അതു ഭരണഘടന വിരുദ്ധമല്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments