മുഖ്യമന്ത്രി ഇന്ന് കണ്ണൂരില്‍: കറുത്ത മാസ്‌ക്കിന് വിലക്ക്

0
26

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍. കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ് പിണറായി വിജയന്‍ തളിപ്പറമ്പില്‍ എത്തുന്നത്. ജില്ലയിലുള്ള മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സിറ്റി, റൂറല്‍ പരിധിയിലെ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിച്ചേക്കും. ചടങ്ങില്‍ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഉത്തര മേഖല ഡിഐജി രാഹുല്‍ ആര്‍.നായര്‍ സുരക്ഷയ്ക്കു മേല്‍നോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണര്‍, റൂറല്‍ എസ്പി എന്നിവരുടെ നേതൃത്വത്തില്‍ 5 ഡിവൈഎസ് പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍, 45 എസ്‌ഐമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply