Monday, October 7, 2024
HomeNewsKeralaസില്‍വര്‍ലൈന്‍ സമരങ്ങളില്‍ പ്രകോപനമുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി, വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരമെന്ന്...

സില്‍വര്‍ലൈന്‍ സമരങ്ങളില്‍ പ്രകോപനമുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി, വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരമെന്ന് പ്രതിപക്ഷ നേതാവ്

സില്‍വര്‍ലൈന്‍ സമരങ്ങളില്‍ പ്രകോപനമുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചങ്ങനാശേരിയില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. സമാധാനപരമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിനിടെ കെ-റെയില്‍ സര്‍വേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സമരം ചെയ്ത നേതാക്കളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരം. ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയില്ല എന്ന ഉത്ഘണ്ടയുടെ പ്രതിഷേധമണ്. കേരളം പോലുള്ള സംസ്ഥാനത്ത് രണ്ടര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന തിരിച്ചറിവിന്റെ പ്രതിഷേധമാണ്’- വി.ഡി സതീശന്‍ പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 23 പ്രവര്‍ത്തകരെ ഉടന്‍ വിട്ടയയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കേരള കോണ്‍?ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിന്‍സെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി നാളെ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments