തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയും വീട്ടില്‍ ക്വാറന്റെയിനിലായിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. എന്നാല്‍ കൂടുതല്‍ വിദഗ്ധ സൗകര്യങ്ങളുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രിയെ മാറ്റുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.