Pravasimalayaly

നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തുറക്കുക ആരാധനാലയങ്ങള്‍: ചൊവ്വാഴ്ച തീരുമാനമെന്ന് മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വന്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ അടുത്ത ബുധനാഴ്ച വരെ തുടരും. ഈ ആഴ്ച കൂടി ഏത് തര്തിലാണ് കാര്യങ്ങള്‍ എന്ന് നോക്കി കുറച്ച് ഇളവുകള്‍ കൂടി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച ഇതുസംബന്ധിച്ച അവലോകന ത്തിനു ശേഷം തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ പൂര്‍ണമായും അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ലെന്നും പലതിനും നമ്മള്‍ നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version