Pravasimalayaly

ഒരു കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഗോകുലം ഗോപാലനും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി പ്രമുഖ മലയാളി വ്യവസായികളായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഗോകുലം ഗോപാലനും. ഒരുകോടി രൂപ വീതമാണ് ഇരുവരും കഴിഞ്ഞദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും വാക്‌സിന്‍ ചാലഞ്ചിന്റെയും ഭാഗമായി നിരവധിപേരാണ് ചെറുതും വലുതുമായ സംഭാവനകള്‍ സിഎംഡിആര്‍എഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. മറ്റ് സംഭാവനകള്‍: ഫെഡറല്‍ ബാങ്ക് 10,000 വാക്‌സിന്‍ കാരിയറുകള്‍ വാങ്ങി നല്‍കി. 92 ലക്ഷം രൂപ ബാങ്ക് ഇതിനായി ചെലവഴിച്ചു.

Exit mobile version