മുഖ്യമന്ത്രിയുടെ യാത്ര ഇനി കിയ കാര്‍ണിവലില്‍; 88 ലക്ഷം രൂപയ്ക്ക് 4 കാറുകള്‍ വാങ്ങുന്നു 

0
36

മുഖ്യമന്ത്രി പിണറായി വിജയനും എസ്‌കോര്‍ട്ടിനായും വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു. 88,69,841 രൂപ ഇതിനായി അനുവദിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.

33,31,000 രൂപയാണ് ഒരു കിയ കാര്‍ണിവലിന് വില വരുന്നത്. കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് വാങ്ങുന്നത്. ഇത് കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകള്‍ വടക്കന്‍ ജില്ലയില്‍ ഉപയോഗിക്കും.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാനാണ് 2022 ജനുവരിയില്‍ ഉത്തരവായത്. ഈ ഉത്തരവ് പുതുക്കിയാണ് ടാറ്റ ഹാരിയറിന് പകരം കിയ ലിമോസിന്‍ വാങ്ങുന്നത്. 62.46 ലക്ഷം രൂപയാണ് നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ അനുവദിച്ചത്. നിലവില്‍ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്.

Leave a Reply