Sunday, November 24, 2024
HomeNewsKeralaനാല് ദിവസം ബാങ്കില്ല; ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം

നാല് ദിവസം ബാങ്കില്ല; ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം

സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.

അതേസമയം ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments