കോളേജുകൾ തുറക്കൽ: പ്രിൻസിപ്പൽമാരുമാരുടെ യോഗം

0
25
സംസ്ഥാനത്ത്‌ കോളേജുകൾ ഒക്ടോബർ നാലിന്‌ തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി  ഉന്നത വിദ്യാഭ്യാസ മന്ത്രി  ആർ ബിന്ദു പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു. 10ന്‌ ചേരുന്ന യോഗത്തിൽ കോളേജുകൾ തുറക്കുന്നത്‌ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങളുണ്ടാകും. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ആവസാന വർഷ വിദ്യാർഥികളുടെ ക്ലാസുകൾ ആദ്യം ആരംഭിക്കും. ഇത്‌ ഷിഫ്‌റ്റ്‌ സമ്പ്രദായത്തിലായിരിക്കും. രാവിലെയും ഉച്ചയ്‌ക്കുമായി പകുതി വിദ്യാർഥികൾക്ക്‌ ക്ലാസ്‌ നൽകണമോ അതോ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്‌ വേണമോ എന്നത്‌ സംബന്ധിച്ച്‌ പ്രിൻസിപ്പൽമാരുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷം തീരുമാനമെടുക്കും. 

Leave a Reply