മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഉള്ള നാഷണലിസ്റ്റ് കോൺഗ്രസ്‌ കേരളയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ സുമ എസ് നായർ നിര്യാതയായി

0
336

തിരുവനന്തപുരം

ആദരാഞ്ജലികൾ

മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഉള്ള നാഷണലിസ്റ്റ് കോൺഗ്രസ്‌ കേരളയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ സുമ എസ് നായർ നിര്യാതയായി. മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ്‌ ആയ ശ്രീകുമാറിന്റെ ഭാര്യയാണ്. മുൻപ് എൻ സി പി യുടെ മഹിളാ വിഭാഗം ദേശിയ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. സുമ എസ്സ് നായരുടെ വിയോഗത്തിൽ സംസ്ഥാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി . പാല എം.എൽ.എയും എൻ.സി. കെ സംസ്ഥാന പ്രസിഡൻ്റുമായ മാണി.സി കാപ്പൻ,എൻ സി.പി നേതാവും എം.പിയുമായ സുപ്രിയ സുളെ
എൻ സി.കെ സംസ്ഥാന ജനറൽ സെക്രട്ടറിമായ പ്രദീപ് പാറപ്പുറം, സലീം P. മാത്യു ,സുൾഫിക്കർമയൂരി, എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര നടപടികൾ നാളെ (19/05/2021) രാവിലെ 9. മണിക്ക് തിരുവനന്തപുരത്ത്. മുട്ടത്തറ ശ്മശാനത്തിൽ. മക്കൾ നീതീ എസ് നായർ, നീന്തു എസ് നായർ. (വിദ്യാർത്ഥികൾ )

Leave a Reply