കളരിക്കല്‍ ലിസ്സിമോൾ ഷാജിക്ക് യാത്രമൊഴി

0
255

കോട്ടയം: കുറുപ്പന്തറ

ആദരാഞ്ജലികൾ

ഓസ്‌ത്രേലിയയിലെ ബെന്‍ഡിഗോയില്‍ നിര്യാതയായ ആപ്പാഞ്ചിറ പൂഴിക്കോല്‍ കളരിയ്ക്കല്‍ ലിസ്സിമോൾ ഷാജിയ്ക്ക് (52) ജന്മനാട് അന്ത്യയാത്രാമൊഴി നല്‍കി.

ഓസ്‌ത്രേലിയയില്‍ നിര്യാതയായ ലിസ്സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത് കോവിഡ് കാലത്തെ വിമാനയാത്ര പ്രയാസങ്ങള്‍ കാരണമാണ്. പൂഴിക്കോല്‍ പൈനാംതടത്തില്‍ പരേതനായ പാപ്പച്ചന്റെയും ത്രേസ്യാമ്മയുടെയും മകളാണ് ലിസ്സി. സഹോദരങ്ങള്‍: ടെസ്സി സാബു (ബ്രിസ്‌ബേന്‍), റവ.ഫാ.ജോര്‍ജ്, ഈശോ സഭ ബെംഗലൂരു, ജോണ്‍സണ്‍ പൈനാം തടത്തില്‍ അപ്പാഞ്ചിറ എന്നിവര്‍.

ഓസ്‌ത്രേലിയ ബെന്‍ഡിഗോയിലെ ബേയ്‌സ് ഹോസ്പിറ്റലില്‍ 6-വര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

ഷാജി കുര്യന്റെ സുഹൃത്തുക്കളും കുറവിലങ്ങാട് ദേവമാതാ കേളേജ് 1992-ബാച്ചിലെ സഹപാഠികളായ പ്രകാശ് മാത്യു, കുരിശിങ്കല്‍, ബെന്നി വര്‍ഗീസ്, ജെയിംസ് മാത്യു വെമ്പള്ളി, ജോര്‍ജ് ജോസഫ് പാറത്താനം എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
അന്ത്യസംസ്‌കാര ശുശ്രൂഷയുടെ വിവരങ്ങള്‍ കൈമാറിയ പൊതു പ്രവര്‍ത്തകരായ ജോര്‍ജ് ജേക്കബ് കാഞ്ഞിരത്താനം, ജോണ്‍ ഏബ്രഹാം കുറുപ്പന്തറ എന്നിവരെ സഹപാഠികള്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. ലിസ്സിയുടെ അകാല നിര്യാണത്തില്‍ ദു:ഖിതരായ ഷാജി കുര്യന്റെയും മറ്റ് കുടുംബളുടെയും ദു:ഖത്തില്‍ ഞങ്ങളും ഹൃദയാത്മനാ ഞങ്ങളും പങ്കാളികളാകുന്നു, ദേവമാതാ കോളേജ് കുറവിലങ്ങാട് 1992-ഇക്കണോമിക്‌സ് ബാച്ചിലെ സഹപാഠികള്‍.

Leave a Reply