കോട്ടയം: കുറുപ്പന്തറ
ഓസ്‌ത്രേലിയയിലെ ബെന്‍ഡിഗോയില്‍ നിര്യാതയായ ആപ്പാഞ്ചിറ പൂഴിക്കോല്‍ കളരിയ്ക്കല്‍ ലിസ്സിമോൾ ഷാജിയ്ക്ക് (52) ജന്മനാട് അന്ത്യയാത്രാമൊഴി നല്‍കി.
ഓസ്‌ത്രേലിയയില്‍ നിര്യാതയായ ലിസ്സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത് കോവിഡ് കാലത്തെ വിമാനയാത്ര പ്രയാസങ്ങള്‍ കാരണമാണ്. പൂഴിക്കോല്‍ പൈനാംതടത്തില്‍ പരേതനായ പാപ്പച്ചന്റെയും ത്രേസ്യാമ്മയുടെയും മകളാണ് ലിസ്സി. സഹോദരങ്ങള്‍: ടെസ്സി സാബു (ബ്രിസ്‌ബേന്‍), റവ.ഫാ.ജോര്‍ജ്, ഈശോ സഭ ബെംഗലൂരു, ജോണ്‍സണ്‍ പൈനാം തടത്തില്‍ അപ്പാഞ്ചിറ എന്നിവര്‍.
ഓസ്‌ത്രേലിയ ബെന്‍ഡിഗോയിലെ ബേയ്‌സ് ഹോസ്പിറ്റലില്‍ 6-വര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.