നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തികഞ്ഞ ശുഭപ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബിജെപിയുട വര്‍ഗീയ ധ്രുവീകരണത്തിനും കേരളത്തിലെ അക്രമരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു.
25-50 വരെയുള്ള 46 ആളുകളാണ് പട്ടികയില്‍ ഉള്ളത്്. 51 നും 60 നും ഇടയിലുള്ള 22 പേരും 60നും 70 നും ഇടയിലുള്ള 15 പേരും 70ന് മുകളിലുള്ള മൂന്ന് പേരുമാണ് പട്ടികയില്‍ ഉള്ളത്.
55 ശതമാനത്തിലേറെ സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 ഇടത്തെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് അവതരിപ്പിച്ചത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, തവനൂര്‍., പട്ടാമ്പി, കുണ്ടറ തുടങ്ങി ആറ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. അവിടത്തെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കാനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു
ഉദുമ -പേരിയ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട് -പി ബി സുരേഷ്
കല്യാശേരി -ബ്രിജേഷ് കുമാര്‍
പയ്യനന്ന്ൂുര്‍ -എം പ്രതീപ് കുമാര്‍
തളിപ്പറമ്പ് -അബ്ദുള്‍ റഷീദ് ടി വി
കണ്ണൂര്‍ -സതീശന്‍ പാച്ചേനി
തലശേരി -എന്‍ പി അരവിന്ദാക്ഷന്‍
പേരാവൂര്‍ -അഡ്വ സണ്ണി ജോസഫ്
മാനന്തവാടി -പി കെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി -ഐ സിബാലകൃഷ്ണന്‍
നാദാപുരം -കെ പ്രദീപ് കുമാര്‍
കൊയിലാണ്ടി -സി സുബ്രഹ്മണ്യന്‍
ബാലുശേരി -ധര്‍മ്മജന്‍ വി കെ
കോഴിക്കോട് നോര്‍ത്ത് -കെ എം അഭിജിത്ത്
ബേപ്പൂര്‍ -അഡ്വ നിയാസ്
വണ്ടൂര്‍ -എ പി അനില്‍കുമാര്‍
പട്ടാമ്പി -എ എം രോഹിത്
തൃത്താല -വി ടി ബല്‍റാം
ഷൊര്‍ണൂര്‍ -ടി എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം -ഡോ സരിന്‍
പാലക്കാട് -ഷാഫി പറമ്പില്‍
മലമ്പുഴ -എസ് കെ അനന്തകൃഷ്ണന്‍
തരൂര്‍ -കെ എ ഷീബ
ചിറ്റൂര്‍ -സുമേഷ് അച്യുതന്‍
ആലത്തൂര്‍ -പാളയം പ്രദീപ്
ചേലക്കര -സി സി ശ്രീകുമാര്‍
കുന്ദംകുളം -കെ ജയശങ്കര്‍
മണലൂര്‍ -വിജയഹരി
വടക്കാഞ്ചേരി അനില്‍ അക്കര
ഒല്ലൂര്‍ ജോസ് വെള്ളൂര്‍
തൃശൂര്‍ പത്മജ വേണുഗോപാല്‍
നാട്ടിക സുനില്‍ ലാലൂര്‍
കയ്പമംഗലം ശോഭാ സുബിന്‍
പുതുക്കാട് അനില്‍ അന്തിക്കാട്
ചാലക്കുടി ടിജെ സജീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍ എന്‍പി ജാക്‌സണ്‍
പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി റോജി എം ജോണ്‍
ആലുവ അന്‍വര്‍ സാദത്ത്
പറവൂര്‍ വിഡി സതീശന്‍
വൈപ്പിന്‍ ദീപക് ജോയ്
കൊച്ചി ടോണി ചമ്മിണി
നേമം: കെ മുരളീധരന്‍
കൊല്ലം : ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍: പീതാംബരക്കുറുപ്പ്