കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിിെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ആശംസകളുമായി കോണ്‍ഗ്രസ് സൈബര്‍ ടീം.
നടന്നത് തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമാണെന്നും ഡോ. ജോ ജോസഫ് പച്ചയായ മനുഷ്യന് ആണെന്നും വ്യക്തിപരമായി ഒരു കോണ്‍ഗ്രസുകാരനും വിരോധമില്ലെന്നും ഫെയ്സ്ബുക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പ്രചാരണ സമയത്ത് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ചു െകാണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഔദ്യോഗിക പേജ് അല്ലെങ്കില്‍ കൂടി രണ്ടായിരത്തിലേറെ പേരാണ് പോസ്റ്റ് ലൈക്കു ചെയ്തിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ഡോ.ജോ ജോസഫ് ഒരു നിഷ്കളങ്കന് ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്കുപിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം, ആവലാതി നമ്മള് കണ്ടിട്ടുണ്ട്. താങ്കള്‍ നല്ലൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യന്, രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കൊണ്ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക.
ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേതു കൂടിയാണ്. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. എന്തെങ്കിലും ഞങ്ങളുടെ വശത്തുനിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിക്കട്ടെ.