Pravasimalayaly

പുതിയ സർക്കാർ അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം : പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കങ്ങൾ : ഹൈക്കമാന്റ് പ്രതിനിധികൾ കേരളത്തിൽ: ഐ ഗ്രൂപ്പിനെങ്കിൽ രമേശ്‌ ചെന്നിത്തലയോ വി ഡി സതീശനോ

ജനം ചരിത്ര വിജയം സമ്മാനിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്ന് കോണ്‍ഗ്രസ് എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെയും വി വൈത്തിലിംഗവും എം എല്‍ എമാരുമായി ഒറ്റക്ക് ഒറ്റക്കാകും കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.

രമേശ് ചെന്നിത്തല തുടരട്ടെ എന്ന അഭിപ്രായം ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിനുണ്ട്. പക്ഷെ പകരക്കാരനായി വി ഡി സതീശന്റെ പേര് ശക്തമായി ഉയരുന്നുണ്ട്. ഗ്രൂപ്പിന് അതീതമായ പിന്തുണ കിട്ടുമെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ മാറ്റത്തിനായുള്ള മുറവിളി നടക്കുന്നതിനിടെയാണ് നിര്‍ണായക ചര്‍ച്ച. സമവായമുണ്ടായാല്‍ ഒരു പക്ഷെ ഇന്ന് തന്നെ പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാം. അല്ലെങ്കില്‍ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് നല്‍കി പ്രഖ്യാപനം പിന്നീട് നടക്കും

Exit mobile version