കോണ്‍ഗ്രസ് അംഗത്വവിതരണത്തിന് രണ്ടാഴ്ച കൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അംഗത്വവിതരണം വെള്ളിയാഴ്ച അവസാനിക്കുകയാണ്.ഇതുവരെ 10.4 ലക്ഷം അംഗത്വമാണ് ഇതുവരെ ഡിജിറ്റലായി ചേര്‍ത്തിരിക്കുന്നത്. പേപ്പര്‍ രൂപത്തില്‍ നല്‍കിയ അംഗത്വത്തിന്റെ പൂര്‍ണമായ കണക്ക് ഇതുവരെ നേതൃത്വത്തിന് ലഭിച്ചിട്ടില്ല.
രണ്ടാഴ്ചകൂടി സമയം ലഭിച്ചാല്‍ 26,400 ബൂത്ത് കമ്മിറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്കെത്താന്‍ സാധിക്കുമെന്നാണ് കെ.പി.സി.സി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ അംഗത്വവിതരണം ആരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്.
അംഗത്വവിതരണം ഏപ്രില്‍ 15 വരെ നേരത്തെ നീട്ടിയിരുന്നു. വിവിധ സംസ്ഥാന കമ്മിറ്റികള്‍ ആവശ്യപ്പെട്ടതിനാലാണ് വിതരണം നീട്ടിയതെന്നാണ് സൂചന.മാര്‍ച്ച് 31നുള്ളില്‍ കേരളത്തില്‍ അമ്പത് ലക്ഷത്തോളം പേരെ അംഗത്വത്തിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നാല് ലക്ഷം പേരെയായിരുന്നു ചേര്‍ത്താന്‍ കഴിഞ്ഞത്.