കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

0
31

പ്രവര്‍ത്തകര്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്. 19ന് വോട്ടെണ്ണല്‍ നടത്താന്‍ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു.

പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി നേതൃത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ഒരു സ്ഥിരം പ്രസിഡന്റ് വേണമെന്നത് പ്രവര്‍ത്തകരുടെ നീണ്ടക്കാലത്തെ ആഗ്രഹമാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. സെപ്റ്റംബര്‍ 24മുതല്‍ പത്രിക സമര്‍പ്പിക്കാമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയാണ് ഇടക്കാല പ്രസിഡന്റായി തുടരുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പാര്‍ട്ടിയെ നയിക്കാന്‍ സോണിയ ഗാന്ധിയെ നിയോഗിക്കുകയായിരുന്നു.

Leave a Reply