കോവിഡ് വ്യാപനം: കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി

0
41

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കിയാതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. ജനുവരി 16 മുതല്‍ 31 വരെ തീരുമാനിച്ചിരുന്ന പൊതുപരിപാടികളാണ് റദ്ദാക്കിയത്. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് അഞ്ച് സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.

കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിക്കുകയും നേരത്തെ നിശ്ചയിച്ച യോഗങ്ങളുണ്ടെങ്കിൽ മാറ്റിവെക്കണമെന്ന് നിര്ദേശിക്കുകയും ചെയ്തിരുന്നു.

Leave a Reply