മലപ്പുറം
മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസമാണ് പ്രതിഷേധം നടത്തിയത്. പോലീസ് ജലപീരങ്കിയും ലാത്തി ചാർജും നടത്തി. ലാത്തിച്ചാർജില്‍ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു.
മലപ്പുറത്ത് രാവിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇതേത്തുടര്‍ന്ന് കോട്ടപ്പുറം താലൂക്കാശുപത്രിക്ക് മുന്നില്‍ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകർ റോഡില്‍നിന്ന് മാറാന്‍ തയാറാകാതെ പ്രതിഷേധം തുടര്‍ന്നു. തുടർന്നാണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ പ്രതിഷേധം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. സംസ്ഥാനത്തുടനീളം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിന്‍ പ്രതിഷേധിക്കുകയാണ്.
https://chat.whatsapp.com/KyEKh8kqJR29wz49h958am