Sunday, September 29, 2024
HomeFOODചിക്കൺ കുറുമ ഉണ്ടാക്കാം

ചിക്കൺ കുറുമ ഉണ്ടാക്കാം


കോഴി ഇറച്ചി 1 കിലോ
വലിയ ഉള്ളി 4 എണ്ണം
ഇഞ്ചി പേസ്റ്റാക്കിയത് ഒരുസ്പൂൺ
വെള്ളിത്തുള്ളി ഒരു സ്പൂൺ പേസ്റ്റാകിയത്
പച്ചമുളക് 10 എണ്ണ oപേസ്റ്റാകിയത്
ചെറിയുള്ളി ചതച്ചത് 2 സ്പൂൺ
തക്കാളി 2 എണ്ണം
തൈര് 2 സ്പൂൺ
കുരുമുളക് (വൈറ്റ് ) 2 സ്പൂൺ
ഗരം മസാല ഒന്നര സ്പൂൺ
വെളിച്ചണ്ണ ആവശ്യത്തിന്
ഉരുളക്കിഴങ്ങ് 3 എണ്ണം വലുത്
തേങ്ങാപാൽ ഒരു തേങ്ങയുടെ ത്
മല്ലിയില, പൊതീനയി | കറിവേപ്പില
ഡാൾഡI സ്പൂൺ
മഞ്ഞൾ പൊടി ഒരു നുള്ള്
. ( ബദാം / അണ്ടിപ്പരിപ്പ് പത്ത് എണ്ണം ചുട് വെള്ളത്തിൽ കുതിർത്തി തൊലി കളഞ്ഞ് അരച്ച് പേസ്റ്റാക്കി ഒഴിച്ചാൽ നല്ല ടേസ്റ്റാണ് )
ഉപ്പ് ആവശ്യത്തിന്
കോഴി ഇറച്ചി കഴുകി ഊറ്റിവെക്കണം, എന്നിട്ട് ഒരു പാത്രത്തിൽെ പാത്രത്തിൽ വെളിച്ചണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഉള്ളിയും അരച്ച് വെച്ച പസ്റ്റുകളും
ഇട്ട് വഴറ്റുക എന്നിട്ട് തക്കാളിയും അരിഞ്ഞ് ഇട്ട് വഴറ്റണം
എന്നിട്ട് കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേർത്ത് ഇളക്കി ഉപ്പും തൈരും ചേർത്ത് കോഴി ഇറച്ചി ചേർത്ത് നന്നായി ഇളക്കി മൂടിവെച്ച് വേവിക്കണം എന്നിട്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും തേങ്ങാ പാലും നന്നായി യോജിപ്പിക്കുക എന്നിട്ട് ഒരു പാനിൽ കുറച്ച് ഡാൾഡഒഴിച്ച് ചെറിയുള്ളി ചുവപ്പിച്ച് ഒരു നുള്ള് ഗരം മസാലയും ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു നുള്ള് കുരുമുളക്‌പൊടിയും ഇലകളും ഇട്ട് ഒന്ന് ഇളക്കി തേങ്ങാപാൽ ഉരുളക്കിഴങ്ങ് മിശ്രിതം ഒഴിക്കുക എന്നിട്ട് ചിക്കൻ കറിയും മിക്സ് ആകി ഒന്നു തിളക്കുന്നത് വരെ കാത്തിരിക്കുക

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments