കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കും. ജൂണ്‍ 13 മുതല്‍ ജൂലൈ പത്ത് വരെയാണ് മത്സരങ്ങള്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അര്‍ജന്റീനക്ക് പകരം ബ്രസീല്‍ വേദിയാകുന്നത്.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്കു മാറ്റിവെക്കുകയായിരുന്നു. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൊളംബിയ നേരത്തെ പിന്മാറിയിരുന്നു.ബ്രസീല്‍ ആണു നിലവിലെ ചാന്പ്യന്മാര്.