കഴിഞ്ഞ 24 മണിക്കൂറിനിടെ 96424 രോഗികൾ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം

0
65

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,424 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,174 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 84,372 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്.

10,17,754 പേരാണ് നിലവിൽ രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 41,12,552 പേർ ഇതുവരെ രോഗമുക്തരായി. 6,15,72,343 സാംപിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്.

നിലവിൽ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave a Reply