COVID 19 : GULF UPDATES

0
63

സൗദിയില്‍ ഇന്ന് 2,613 പേര്‍ക്ക് കൊവിഡ്; 37 മരണം.

സൗദിയില്‍ ഇന്ന് 2,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 245,851 ആയി. ഇന്ന് 37 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 2,407 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 3,539 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 191,161 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 52,283 പേരാണ്. 2,188 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ജിദ്ദ 235, ഹുഫൂഫ് 191, റിയാദ് 185, അൽ മുബറസ് 147, ദമാം 127, തായിഫ് 124, മദീന 90, മക്ക 83, ഹഫർ അൽ ബാത്തിൻ 81, അബഹ 74, ഹായിൽ 63, യാമ്പു 57, ബുറൈദ 55, അൽ കോബാർ 49, ജിസാൻ 43 എന്നിങ്ങനെയാണ് ചില കണക്കുകൾ.

ഖത്തറില്‍ ഇന്ന് 421 പേര്‍ക്ക് കൊവിഡ്; 429 പേര്‍ക്ക് രോഗമുക്തി.

ഖത്തറില്‍ ഇന്ന് 421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചത് 105898 കൊവിഡ് കേസുകളാണ്. ഇന്ന് 429 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 102597 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 153 ആയി. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3148 പേരാണ്. 545 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 132 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒമാനില്‍ ഇന്ന് 1,619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ടു മരണം.

ഒമാനില്‍ പുതുതായി 1,619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 64,193 ആയി ഉയര്‍ന്നു. 41,450 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തരായത്.

വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് രോഗികള്‍ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 298 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ പ്രവാസികളും 1,249 പേര്‍ ഒമാനികളുമാണ്.

യുഎഇയില്‍ 1036 പേര്‍ കൂടി കൊവിഡ് മുക്തരായി; പുതിയ രോഗികള്‍ 293 മാത്രം.
യുഎഇയില്‍ പുതിയതായി 1036 പേര്‍ കൂടി കൊവിഡ് രോഗമുക്തരായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 293 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

രാജ്യത്തെമ്പാടും 48,000 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. ഇതില്‍ നിന്നാണ് 293 പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെ 337 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ട് ദിവസം രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

ഇന്ന് രോഗം കണ്ടെത്തിയവര്‍ ഉള്‍പ്പെടെ ആകെ 56,422 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 48,488 പേര്‍ ഇതിനോടകം രോഗമുക്തരായി. നിലവില്‍ 7,637 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

Leave a Reply