COVID 19 GULF UPDATES

0
21

അബുദാബി: യുഎഇയില്‍ ഇന്നലെ 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 469 പേര്‍ രോഗമുക്തരായി. 46,000 പരിശോധനകളാണ് അധികമായി നടത്തിയത്.
ഒരു മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്തെ ആകെ മരണസംഖ്യ 338 ആയെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 56,711 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 48,917 പേരാണ് ആകെ രോഗമുക്തരായത്.

ഒമാനില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു; മരണസംഖ്യ 300 കടന്നു

മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 308 ആയി ഉയര്‍ന്നു.

1078 ഒമാന്‍ സ്വദേശികള്‍ക്കും 233 വിദേശികള്‍ക്കും ഉള്‍പ്പെടെ 1311 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 65504 ആയി ഉയര്‍ന്നു. 42772 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കടല്‍മാര്‍ഗം ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നിരവധി വിദേശികള്‍ പിടിയില്‍
മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍. ഒമാനിലേക്ക് സമുദ്രമാര്‍ഗം നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യന്‍ വംശജരെയാണ് റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.

ഷിനാസ് വിലായത്തിലെ കടല്‍ത്തീരത്ത് നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റല്‍ ഗാര്‍ഡ് ഈ സംഘത്തെ തടഞ്ഞത്. ഏഷ്യന്‍ വംശജരായ 22 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ ഇന്നലെ 3,057 പേർ കൊവിഡ് മുക്തി നേടി.

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 3,057 പേർ കൊവിഡ് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,94,218 ആയി. 2565 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 2,48,416 ആയി ആകെ രോഗബാധിതരുടെ എണ്ണം. ഇന്ന് 40 പേർ മരിച്ചു. ആകെ മരണസംഖ്യ 2447 ആയി. റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, അൽഖർജ്, ബീഷ, അയൂൺ, അബൂഅരീഷ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത് 51,751 പേരാണ്. ഇവരിൽ 2182 പേരുടെ നില ഗുരുതരമാണ്. പുതിയ രോഗികൾ: മക്ക 224, റിയാദ് 212, ജിദ്ദ 189, ഹുഫൂഫ് 182, മുബറസ് 118, ഖമീസ് മുശൈത്ത് 109, ഹഫർ അൽബാത്വിൻ 106, ഹാഇൽ 96, ദമ്മാം 84, ത്വാഇഫ് 78, നജ്റാൻ 49, സബ്ത് അൽഅലായ 46, ജീസാൻ 46, അബഹ 44, മദീന 42, തബൂക്ക് 40, ബുറൈദ 36, ഖോബാർ 34, ബീഷ 34, ഖത്വീഫ് 32, വാദി ദവാസിർ 31, ഖുൻഫുദ 30, അബൂഅരീഷ് 25, യാംബു 24, അൽബഷായർ 22, അൽജഫർ 21, തബാല 21, ശറൂറ 21, മഹായിൽ 19, ബെയ്ഷ് 19, മുസൈലിഫ് 18, അഹദ് റുഫൈദ 18, അയൂൺ അൽജുവ 17, അബ്ഖൈഖ് 17, സകാക 15, അൽറസ് 15, ജുബൈൽ 15, അൽഅയ്ദാബി 15, മജ്മഅ 15, ദുർമ 14, മിദ്നബ് 13, അൽമദ്ദ 13, ബഖഅ 13, സുൽഫി 13, ദഹ്റാൻ 12, അറാർ 12, അൽഖൂസ് 11, ദവാദ്മി 11, അൽഖർജ് 11, ഉനൈസ 10, അൽഷംലി 10, റഫ്ഹ 10, നാരിയ 9, ദറഇയ 9, അൽനമാസ് 8, ബലസ്മർ 8, അൽഹർജ 7, തത്ലീത് 7, അൽഹായ്ത് 7, ഖുലൈസ് 7, യദമഅ 7, അൽഅയൂൺ 6, തുറൈബാൻ 6, വാദി ബിൻ ഹഷ്ബൽ 6, ബിജാദിയ 6, ബുഖൈരിയ 4, ദഹ്റാൻ അൽജനൂബ് 4, ദബീയ 4, മൗഖഖ് 4, അൽലൈത് 4, ബദർ അൽജനൂബ് 4, ലൈല 4, അൽഉല 3, അൽഅസിയാഹ 3, അൽമജാരിദ 3, സറാത് ഉബൈദ 3, അർത്വാവിയ 3, അൽഖുവയ്യ 3, ഖൈബർ 2, മഹദ് അൽദഹബ് 2, തുർബാൻ 2, അൽഫർഷ 2, ബാറഖ് 2, റിജാൽ അൽമ 2, അൽബത്ഹ 2, മുലൈജ 2, ഫൈഫ 2, അദം 2, റാബിഗ് 2, ഹബോന 2, അൽഷഅബ 2, അഫീഫ് 2, മുസാഹ്മിയ 2, സുലയിൽ 2, റൂമ 2, മൻദഖ് 1, ബൽജുറഷി 1, ഹനാഖിയ 1, നമീറ 1, ഖുറയാത് അൽഉൗല 1, സഫ്വ 1, ഖൈസൂമ 1, അൽഷനൻ 1, സമീറ 1, അൽമുവസം 1, അൽദായർ 1, തുവാൽ 1, സാംത 1, ത്വാൽ 1, അൽദലം 1, അൽഗാത് 1, ഹരീഖ് 1, ഹുത്ത സുദൈർ 1, മറാത് 1, തുമൈർ 1, താദിഖ് 1, വുതെലാൻ 1, അൽബദ 1, ദുബ 1.

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രലായം അറിയിച്ചു.

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രലായം അറിയിച്ചു. അതേസമയം 426 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,06,308 ആയി. ഇവരില്‍ 1,03,023 പേര്‍ക്കും ഇതിനോടകം രോഗം ഭേദമായി. 3131 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 132 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെയാണ് പുതിയതായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. രാജ്യത്ത് ഇതുവരെ 154 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 4,38,990 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ ഇതുവരെ നടത്തിയതെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply