സൗദി അറേബ്യയില്‍ 10 സെപ്തംബർ വ്യാഴാഴ്ച 1032 പേര്‍ കോവിഡ് മുക്തി നേടി.
റിയാദ് : സൗദി അറേബ്യയില്‍ വ്യാഴാഴ്ച 1032 പേര്‍ കോവിഡ് മുക്തി നേടി. രാജ്യത്ത് ഇന്ന് 708 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇന്ന് 24 പേരുകൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 4189 ആയി . ആകെ കോവിഡ് ബാധിതരുടെ എണ്ണം 323,720 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 299,998 ഉം ആയി . നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,533 ആയി കുറഞ്ഞു . രാജ്യത്തെ രോഗമുക്തി നിരക്ക് 92.7 ശതമാനമാണ്. ജിദ്ദ 3, മക്ക 1, ബുറൈദ 1, അബഹ 5, ഹ-ഫര്‍ അല്‍ബാത്വിന്‍ 2, തബൂക്ക് 1, ജീസാന്‍ 3, ബെയ്ഷ് 1, വാദി ദവാസിര്‍ 1, അബൂ അരീഷ് 1, സബ്യ 2, സാംത 1, തുവാല്‍ 1, തബര്‍ജല്‍ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. അതെസമയം റിയാദ് നഗരത്തില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി.
ഒമാനില്‍ കൊവിഡ് ബാധിച്ച് പതിനൊന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് പതിനൊന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് 398 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88,337 ആയി. 210 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 83325 ആയി. 94.32 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 762 ആയി ഉയര്‍ന്നു.
യു.എ.ഇയില്‍ ഇന്ന് 930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അബുദാബി: യു.എ.ഇയില്‍ ഇന്ന് 930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 76,911 ആയി. ഇന്ന് അഞ്ച് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 398 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,568 പേരാണ്. അതേസമയം, യു.എ.ഇയില്‍ ഇതുവരെ 67,945 പേരാണ് കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്.
കുവൈത്തില്‍ ഇന്ന് 740 പേര്‍ക്ക് കോവിഡ് 19
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് 740 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92822 ആയി . ഇന്ന് 4 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 556 ആയി ഉയര്‍ന്നു .
818 പേരാണ് ഇന്ന് രോഗമുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 83040ആയി. ആകെ 9226 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത് . തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു 90 ആയി . കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5384 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത് . ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 663135 ആയി വര്‍ധിച്ചു .