രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ രോഗബാധ

0
509

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേര്‍ക്കാണ് വൈറസ് ബാധ. കഴിഞ്ഞദിവസത്തേതിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധന.

314 പേരാണ് മരിച്ചത്. 1,38,331 പേര്‍ രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,50,377 ആയി. ടിപിആര്‍ നിരക്ക് 16.28 ആണ്. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 7,743 ആയി.

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ. ഈ മാസം 9 മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ സർക്കാർ ഏർപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. 

നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകളിൽ രാവിലെ 7മണി മുതൽ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങൾ മാത്രമേ അനുവദിക്കുകയൊള്ളു. ഭക്ഷണ വിതരണവും അനുവദനീയമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. എന്നാൽ നിയന്ത്രണമനുസരിച്ച് 100 പേർക്ക് മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. ബസ്, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പൊങ്കൽ പ്രമാണിച്ച് ഇതിന് ചില ഇളവുകൾ നൽകിയിട്ടുണ്ട്. 

Leave a Reply