Friday, November 22, 2024
HomeNewsKeralaരാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3303 പേർക്ക്

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3303 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3303 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നത്.

24 മണിക്കൂറിനിടെ 2563 പേര്‍ രോഗമുക്തി നേടി. 39 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. 16,980 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 0.66 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമേണെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കഴിഞ്ഞിവസം മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3303 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നത്.

24 മണിക്കൂറിനിടെ 2563 പേര്‍ രോഗമുക്തി നേടി. 39 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. 16,980 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 0.66 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമേണെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കഴിഞ്ഞിവസം മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments