രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1576 മരണങ്ങളുണ്ടായി. 87,619 പേർ രോഗമുക്തി നേടി.
ഏകദേശം മൂന്നു മാസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകൾ 60,000 ൽ താഴെയാകുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 3,86,713 ആണ്. നിലവിൽ 7,29,243 പേരാണു ചികിത്സയിലുള്ളത്.രാജ്യത്ത് ഇതുവരെ 27,66,93,572 പേർക്ക് വാക്സീൻ നൽകി.