തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ മരിച്ചു. വർക്കല സ്വദേശി സരിത (46) ആണ് മരിച്ചത്.
പുതുതായി ആരംഭിച്ച കല്ലറയിലെ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. ഇന്നലെ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സരിതയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. കോവിഡ് തന്നെയാണോ അതോ മറ്റെന്തെങ്കിലുമാണോ മരണകാരണം എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. സരിതയെ കൂടാതെ വർക്കലയിലെ മറ്റു ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.