Sunday, November 24, 2024
HomeLatest Newsകൊറോണ വൈറസിന്റെ പുതിയ വകഭേദം എക്‌സ് ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

കൊറോണ വൈറസിന്റെ പുതിയ വകഭേദം എക്‌സ് ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്‌സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് എക്‌സ്ഇ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ബിഎ 2 വകഭേദത്തേക്കാള്‍ പത്ത് ശതമാനം വ്യാപന ശേഷിയുള്ളതാണ് എക്‌സ് ഇ.
മുംബൈയിലെ 50 വയസുകാരിയായ രോഗിയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ഫെബ്രുവരി പത്തിനാണ് കൊസ്റ്റ്യൂം ഡിസൈനറായ ഇവര്‍ ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയത്. അന്നുനടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതാണെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു.
കോവിഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതകമാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നേരത്തെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments