Pravasimalayaly

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 14 പേർക്ക് രണ്ടാം തവണ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സീനിയർ ഡോക്ടർക്ക്മാർ ഉൾപ്പെടെ 51 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 14 പേർക്ക് രണ്ടാം തവണയാണ് രോഗബാധയുണ്ടാകുന്നത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ചത് 245 പേർക്ക്. ജൂനിയർ ഡോക്ടർക്ക്മാർക്കും സ്റ്റാഫ് നഴ്‌സിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവാണ്. ഇന്ന് 34,199 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Exit mobile version