Saturday, November 23, 2024
HomeNewsരോഗമുക്തിനേടിയവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു

രോഗമുക്തിനേടിയവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു

ന്യൂ ഡൽഹി: രാജ്യത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളിൽ, മൂന്ന് ദിവസവും രോഗമുക്തിനേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേകാൾ കൂടുതലായിരുന്നു.

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 18 കോടിയോട് അടുക്കുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 26,02,435 സെഷനുകളിലായി 17,92,98,584 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 118 -ആം ദിവസം (മെയ് 13 , 2021), 20,27,162 ഡോസ് വാക്സിൻ വിതരണം ചെയ്തു.

മൂന്നാം ഘട്ട വാക്‌സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 32 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലായി, 18 മുതൽ 44 വയസ്സ്‌ പ്രായമുള്ള 39,26,334 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,40,706 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചത്. കേരളത്തിൽ 1,149 പേർക്കാണ് ഈ വിഭാഗത്തിൽ ഇതുവരെ വാക്സിൻ ലഭിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,43,144 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.37 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ – 42,582. 39,955 കേസുകളുമായി കേരളം രണ്ടാമതും, 35,297 കേസുകളുമായി കർണാടക മൂന്നാമതും ആണ്.

ദേശീയ മരണനിരക്ക് നിലവിൽ 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് 72.70% മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം – 850

ആഗോള തലത്തിൽ ലഭിക്കുന്ന കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ‌ എത്തിക്കാൻ ഇന്ത്യാ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. 9,294 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 11,835 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 6,439 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 4.22 L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments