രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കോവിഡ് കേസുകൾ : ഏപ്രിൽ 2 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് : മരണ നിരക്ക് ഉയർന്നു തന്നെ

0
345

രാജ്യത്ത് വലിയ പ്രതീക്ഷേയകി കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കേസാണിത്. എന്നാല്‍ മരണസംഖ്യ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇന്നലെ മാത്രം 3,921 മരണങ്ങളാണ് രാജ്യത്തുണ്ടായത്.

രാജ്യത്ത് ഇതിനകം 2,95,10,410 കൊവിഡ് കേസുകളും 3,74,305 മരണങ്ങളുമാണുണ്ടായത്. ആകെ രോഗികളിള്‍ 2,81,62,947 പേര്‍ രോഗമുക്തി കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 ലക്ഷം പേരാണ് രോഗമുക്തരായത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95 ശതമാനത്തിന് മുകളിലെത്തി.

ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 10042 കേസുകളും 2771 മരണങ്ങളുമാണുണ്ടായത്. 11,584 കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഇന്നലെ കൂടുതല്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2771 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പല മരണങ്ങളും ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് മഹാരാഷ്ട്രയിലെ ഉയര്‍ന്ന മരണ നിരക്ക് കാണിക്കുന്നത്.

Leave a Reply