രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 50,040 പുതിയ കോവിഡ് കേസുകൾ. 1258 പേർ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചു. 3.02 കോടി പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. അമ്പതിനായിരം പുതിയ കേസുകളിൽ 12,118 കേസുകൾ കേരളത്തിൽ നിന്ന് മാത്രമാണ്. 9812 കേസുകൾ മഹാരാഷ്ട്രയിലും 5415 കേസുകൾ തമിഴ്നാട്ടിലും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 32.17 കോടി ജനങ്ങളെ വാക്സിനേറ്റ് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.