Friday, November 22, 2024
HomeNewsNationalമരണം മഴയായി പെയ്യുന്നു ഡല്‍ഹിയില്‍

മരണം മഴയായി പെയ്യുന്നു ഡല്‍ഹിയില്‍


ടീം പ്രവാസി മലയാളി.


ന്യൂഡല്‍ഹി

ജീവശ്വാസം കിട്ടാതെ രാജ്യതലസ്ഥാനം പിടയുമ്പോഴും നാലുവോട്ടിന്റെ തറ രാഷ്ട്രീയം കളിക്കാനാണ് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പിമ്പുകള്‍ക്ക് താല്‍പര്യം. ചൈനയും റഷ്യയും ഓക്‌സിജനും മരുന്നും വാഗാദാനം ചെയ്യുമ്പോള്‍ നപുംസകങ്ങള്‍ക്ക് ഇതെങ്ങനെ വോട്ടാക്കാം എന്ന ചിന്തയാണ്. റോമാ നഗരം വെന്തെരിഞ്ഞപ്പോള്‍ വീണവായിച്ച ഒരുവനെ ചരിത്രത്തിലുണ്ടായിട്ടുള്ളു, ഇവിടെ 130 കോടിയുടെ വമ്പന്‍ ജനാധിപത്യത്തില്‍ വീണവായനക്കാരുടെ ബഹളമാണ്. 20000 കോടിയുടെ പുതിയ പാര്‍ലമെന്റിന് നിര്‍മ്മാണം രാപകല്‍ തകൃതിയായി നടക്കുന്നു. 8000 കോടിയുടെ ആഡംബര വിമാനവും, അംബരം മുട്ടുന്ന ലോഹ പ്രതികളും കിണ്ണം കൊട്ടി ആഘോഷിച്ച ജനതയെ നോക്കി ചിരിക്കുകയാണ്, .


അടുത്തതായി ഉടന്‍ നിര്‍മ്മിക്കേണ്ട അമ്പലങ്ങളും പ്രതിമകളുടെയും വമ്പന്‍ കെട്ടിട സമുഛയങ്ങളുടെയും പ്ലാനും പദ്ധതിയും തയ്യാറാകുമ്പോള്‍ ഒരു ജനത കേഴുകയാണ് എനിക്ക് ശ്വാസം മുട്ടുന്നു, ജീവന്‍ മാത്രമാണ് ഞാന്‍ കെഞ്ചി കേണ് വാങ്ങുന്നത്. രാഷ്ട്രീയ കൂട്ടികൊടുപ്പുകാരന്മാര്‍ക്ക് ഭയമില്ല താന്‍ വിദേശത്തെ ബാങ്കുകളില്‍ ശതകോടികള്‍ നിക്ഷേപിച്ചിട്ടുണ്ട്. എനിക്ക് ലോകത്തെവിടെയും പറന്നെത്താന്‍ സ്വകാര്യ ജെറ്റുണ്ട്. കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം രാജ്യതലസ്ഥാനത്ത് കൂടുമ്പോഴും വാഗ്വാദങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും മുറുകുകയാണ്. ആശുപത്രികളുടെ ഇടനാഴികളില്‍ കുന്നുകൂടിയ ശവങ്ങള്‍ അഴുകാന്‍ തുടങ്ങി.

Central vistha construction


ഈ റിപ്പോര്‍ട്ട് തയ്യാറക്കുമ്പോള്‍ ഡല്‍ഹിയിലെ അറിയപ്പെടുന്ന സ്വകാര്യ ആശുപത്രിയില്‍ 20 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. മറ്റൊരു വലിയ ആശുപത്രിയായ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 രോഗികള്‍ മരിച്ചു. 200 രോഗികള്‍ ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഏതു നിമിഷവും മരിക്കാം. അരമണിക്കൂര്‍ നേരത്തേയ്ക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ഇപ്പോള്‍ 130-കോടി ജനങ്ങളുടെ പ്രൗഡമാര്‍ന്ന രാജ്യ തലസ്ഥാനത്ത് അവശേഷിക്കുന്നത്. ശവങ്ങള്‍ മറവ് ചെയ്യാന്‍ പോലും ആളില്ലാത്ത ഈ കെട്ടകാലത്ത് നമുക്ക് പോരുതാന്‍ ഹിന്ദു മുസ്ലീം കലാപങ്ങളും, കിണ്ണം കൊട്ടി ഘോഷിക്കാന്‍ ഉത്സാഹിപ്പിക്കുന്ന നേതാക്കളും മതി.

പെയ്തിറങ്ങുന്ന മരണം.

കിഴക്കന്‍ ഡല്‍ഹിയിലെ യമൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ മാത്രം മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വനിതകളും ഒരു പുരുഷനും ഇന്നലെ മാത്രം മരണമടഞ്ഞു. മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ആഴ്ച മരിച്ച ലിസ്സി ഗ്രേഷ്യസിന്റെ (ജെയ്ഹിന്ദ് ക്യാമറമാന്‍ കെന്നിയുടെ മാതാവ്) മൃതദേഹം ആനന്ദ് വിഹാറിലെ പൊതുശ്മശാനത്തില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സമയം ലഭിച്ചത്. കഴിഞ്ഞ ദിവസം സാഹിബാബാദിലെ ഡി.എല്‍.എഫ് കോളനിയില്‍ മരിച്ച യുവാവ് ജോബി ടി.എയുടെ മൃതദേഹം സമീപത്തുള്ള സീമാപുരിയിലെ പൊതുശ്മശാനത്തില്‍ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ദഹിപ്പിച്ചത്.

മരണത്തിന്റെ ആധിക്യം നിമിത്തം ടോക്കണ്‍ ഏടുത്ത് കാത്തു നില്‍ക്കേണ്ട അവസ്ഥ ഇപ്പോഴും നിലവിലുണ്ട്. ഇന്നലെ ഡല്‍ഹിയിലെ പ്രശസ്തമായ ഗംഗറാം ആശുപത്രിയില്‍ മാത്രം 25 രോഗികള്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനാല്‍ മരിച്ചു.
ബി.ബിസി ഡല്‍ഹി ആശുപത്രിക്കുള്ളില്‍ രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്നതും, റോയിട്ടേഴ്‌സ് ക്യാമറാമാന്‍ ചിത്രീകരിച്ച കൂട്ടശവദാഹത്തിന്റെ ആകാശ ദൃശ്യം ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ്.

മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ ഉണ്ടായ കോവിഡ് മരണങ്ങള്‍ ഇവയാണ്. പോക്കറ്റ് എ-3യിലെ 31 ജി യില്‍ താമസിച്ചിരുന്ന ശിവദാസന്റെ ഭാര്യ സിന്ധു പി.എസ്. (40), നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓക്‌സിജന്‍ ലഭിക്കാഞ്ഞതാണ് മരണം കാരണം. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ്മയുടേതാണ് കൈലാഷ് ഹോസ്പിറ്റല്‍.

സിന്ധു പി എസ്

മയൂര്‍ വിഹാറിലെ സെന്റ് മേരീസ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി ക്ലാസ് അദ്ധ്യാപികയായിരുന്ന ട്രീസ (40) കോവിഡാനന്തര രോഗത്താല്‍ മരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുകായിരുന്നു.ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞപോയതാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശിനിയായിരുന്നു ട്രീസ.

ട്രീസ

മയൂര്‍ വിഹാര്‍ മൂന്നിലെ എ-1 പോക്കറ്റില്‍ 103-സി യില്‍ താമസിച്ചിരുന്ന വേലായുധന്‍ കുട്ടി (59) ഇന്നലെ മരിച്ചു. ചിറ്റോട്ട് വീട്, അഞ്ചുമൂര്‍ത്തി, മംഗളാന്‍, പാലക്കാട്, ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ (ലോക്‌നായക് ജയപ്രകാശ് ) ചികില്‍സയിലായിരുന്നു. ഭാര്യ സുമ, ഏക മകള്‍ നിധി, മരുമകന്‍ ജിഷ്ണു. നിധിയുടെ വിവാഹം അടുത്ത നാളിലാണ് നടത്തിയത്.

കിഴക്കന്‍ ഡല്‍ഹിയിലെ പുഷ്പ വിഹാറില്‍ താമസിച്ചിരുന്ന കെ വി എസ് പിള്ള ഡല്‍ഹി മലയാളി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു, പുഷ്പവിഹാര്‍ ധര്‍മ്മശാസ്ത ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കെ പ്രഭാകരന്‍ (82) ദ്വാരകയിലെ ഡല്‍ഹി മലയാളി അസോസ്സിയേഷന്‍ പ്രസിഡണ്ട് വി.കെ ബാലന്റെ ഭാര്യാപിതാവ് കൊവിഡ് ബാധിച്ച് മരിച്ചു.

കെ പ്രഭാകരൻ

റെജി ഫിലിപ്‌സ് (54) വടക്കന്‍ ഡല്‍ഹിയിലെ ജനക്പുരിയിലെ ജീവന്‍ പാര്‍ക്കില്‍ മരിച്ചു. ഡി.എം.എ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം മംഗോള്‍പുരിയിലെ ക്രിസ്ത്യന്‍ സെമിനത്തേരിയില്‍ നടത്തി.

റെജി ഫിലിപ്പ്

മുതിര്‍ന്ന ചാനല്‍ ക്യാമറാമാന്‍ സുരേന്ദ്ര വര്‍മ്മ (എക്‌സ്.സി.ബി ചാനല്‍) ഡല്‍ഹിയില്‍ കൊവിഡ് ചികിത്സയില്‍ ഇരിക്കെ മരിച്ചു.

സുരേന്ദ്ര വർമ്മ
RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments