സംസ്ഥാനത്ത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനമെന്ന് ആരോഗ്യ വിദഗ്ധര്‍

0
394

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനമെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. സമീപ ദീവസങ്ങളിലെ തീവ്ര കോവിഡ് വ്യാപനത്തിനു കാരണം ഇതാണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മുപ്പതിനു മുകളില്‍ എത്തിയിരുന്നു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കിടയില്‍ നടത്തിയ സാംപിള്‍ പഠനത്തില്‍ 75 ശതമാനം പേരിലും ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നതിന്റെ സൂചനയാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഔദ്യോഗികമായി കേരളത്തില്‍ ഇതുവരെ 528 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. വിദേശത്തു നിന്നു വരുന്നവരില്‍ കോവിഡ് പോസിറ്റിവ് ആവുന്നവരെ മാത്രമാണ് നിലവില്‍ ഒമൈക്രോണ്‍ പരിശോധനയ്ക്കു വിധേയരാക്കുന്നത്. ഇതിനാലാണ് ഒമൈക്രോണ്‍ കേസുകള്‍ കുറഞ്ഞുനില്‍ക്കുന്നതെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. 

Leave a Reply