കൊറോണ വൈറസിന്റെ വകഭേദം അതിവേഗത്തിൽ പരക്കുന്നതായി ലോകാരോഗ്യ സംഘടന. ബ്രിട്ടനിൽ ആദ്യം കണ്ടത്തിയ വകഭേദം 70 രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം 10 രാജ്യങ്ങളിലുമാണ് ഇതിനോടകം പടർന്നു പിടിച്ചത്. ഇവയ്ക്ക് അതിവ്യാപന ശേഷിയാണുള്ളത്.
ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം ആഴ്ചയിൽ 10 രാജ്യങ്ങളിലേക്കാണ് വ്യാപിക്കുന്നത്. വകഭേദങ്ങൾ മാരകമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 17 ഓളം കോവിഡ് വക ഭേദങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ