കോവിഡ് ഭീതി തുടരുന്നു

0
59

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82.67 ലക്ഷം കടന്നു. 38,310 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേ സമയംകഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തിൽ 20,503 കേസുകളുടെ കുറവായിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നൽകുന്നത്. ഒരു ദിവസത്തിനിടെ 490 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണങ്ങളുടെ എണ്ണത്തിലും നേരിയ കുറവ് കാണിക്കുന്നുണ്ട്. 82,67,623 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 5,41,405 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. രാജ്യത്ത് ഇതുവരെ 1,23,097 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ. content highlights:Covid cases in India decreases, 490 deaths per day

Leave a Reply