Pravasimalayaly

കേന്ദ്രത്തിനോട് 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട് കേരളം : രാജ്യത്താകമാനം കോവിഡ് വ്യാപനം രൂക്ഷമെന്ന് വിലയിരുത്തൽ

കേന്ദ്രത്തിനോട് 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട് കേരളം : രാജ്യത്താകമാനം കോവിഡ് വ്യാപനം രൂക്ഷമെന്ന് വിലയിരുത്തൽ. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചു ചേർത്ത ഓൺലൈൻ ചർച്ചയിലാണ് വിലയിരുത്തൽ ഉണ്ടായതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. അതനുസരിച്ച് കേരളം ഒരുക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ടെസ്റ്റിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും കേരളം മുന്നില്‍ തന്നെയാണ്. സിറോ സര്‍വയന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ 11 ശതമാനം പേര്‍ക്കാണ് കോവിഡ് വന്ന് പോയിട്ടുള്ളത്. അതായത് 89 ശതമാനത്തോളം പേരെ കോവിഡില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ആകെ 60.54 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് എത്തിച്ചത്. ഇനി അഞ്ചര ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. അതിനാല്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണം എന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഓക്‌സിജന്റേയും മരുന്നിന്റേയും ക്ഷാമം തത്ക്കാലമില്ലെങ്കിലും രോഗികള്‍ കൂടുന്ന അവസ്ഥയുണ്ടായാല്‍ ഇതും കൂടി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്

Exit mobile version